പാസ്റര്‍ സി.സി. മാത്യു നിര്യാതനായി
Thursday, April 9, 2015 3:19 AM IST
ഷിക്കാഗോ: പാസ്റര്‍ സി.സി മാത്യു (കവുങ്ങുംപ്രയാര്‍ ജോര്‍ജ് സാര്‍- 91) ഏപ്രില്‍ 8-ന് ബുധനാഴ്ച നിര്യാതനായി. പുളിമൂട്ടില്‍ കുടുംബാംഗമാണ് പരേതന്‍. ചേമടത്ത് കുടുംബാംഗമായ മേരിക്കുട്ടിയാണു ഭാര്യ.

ലിസിക്കുട്ടി, ജോസ് (ഷിക്കാഗോ), ജോയിസ്, ജോയി എന്നിവര്‍ മക്കളും, ജോര്‍ജ് സാമുവേല്‍, അച്ചാമമ (ഷിക്കാഗോ), കോരുത് ജോണ്‍സണ്‍, സൂസന്‍ എന്നിവര്‍ മരുമക്കളുമാണ്.

കുമ്പനാട് നോയല്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ അധ്യാപകനായി ദീര്‍ഘകാലം സേവനം ചെയ്തിട്ടുള്ള പരേതന്‍ കവുങ്ങുംപ്രയാര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ സീനിയര്‍ ശുശ്രൂഷകനായിരുന്നു. മരുപ്രയാണം മൂവ്മെന്റിന്റെ സ്ഥാപകന്‍, പുളിമൂട്ടില്‍ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള പരേതന്‍ അനുഗ്രഹീത സുവിശേഷ പ്രസംഗകനും നിരവധി ജനപ്രിയ ഗാനങ്ങളുടെ രചയിതാവുമാണ്. സംസ്കാരം ഏപ്രില്‍ പതിനൊന്നിനു ശനിയാഴ്ച കവുങ്ങുംപ്രയാറില്‍ നടക്കും. കുര്യന്‍ ഫിലിപ്പ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം