കൊച്ചിയിലേക്കുളള വിമാന സര്‍വീസ് പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കു : ഉമ്മന്‍ ചാണ്ടി
Saturday, April 4, 2015 8:44 AM IST
മെല്‍ബണ്‍: മലേഷ്യന്‍ എയര്‍വേയ്സിന്റെ കൊച്ചിയിലേക്കുളള വിമാന സര്‍വീസ് പുനഃസ്ഥാപിക്കണം എന്ന ആവശ്യപ്പെട്ട് പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയന്‍ പ്രസിഡന്റ് റെജി പാറയ്ക്കന്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നിവേദനം നല്‍കി. കേരളത്തിലേക്ക് മറ്റു സര്‍വീസുകള്‍ നടത്തുന്ന വിമാന കമ്പനികള്‍ക്ക് കുത്തനെ വില ഉയര്‍ത്തി പ്രവാസി മലയാളികളെ ചൂഷണം ചെയ്യാനുളള ശ്രമം നടക്കാന്‍ സാധ്യതയുളളതുകൊണ്ട് മുഖ്യമന്ത്രി ഇടപെടണമെന്ന് നേതാക്കള്‍ നേരിട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയിലെ മലേഷ്യന്‍ എയര്‍വേയ്സിന്റെ ഓഫീസില്‍ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചു. മലേഷ്യന്‍ എയര്‍വേയ്സിന്റെ ചെന്നൈയിലെ റീജണ്‍ ഓഫീസില്‍ നിന്നും അനുഭാവപൂര്‍ണമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മോന്‍സ് ജോസഫിനോടും റെജി പാറയ്ക്കനോടും പ്രത്യാശ പ്രകടപ്പിച്ചു.

ഇതിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മോന്‍സ് ജോസഫ് എംഎല്‍എയേയും മന്ത്രി കെ.സി. ജോസഫിനേയും മുഖ്യമന്ത്രി ചുമതലപ്പെടുകയും ചെയ്തു. മെല്‍ബണില്‍ നിന്നും പത്രപ്രവര്‍ത്തകനായ തിരുവല്ലാ ഭാസി, പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്യന്‍ ജയ്ക്കബ്, മലയാളി അസോസിയേഷന്‍ സെക്രട്ടറി സജി മുണ്ടയ്ക്കല്‍, പിആര്‍ഒ പ്രതിഷ് മാര്‍ട്ടിന്‍ എന്നിവര്‍ നാട്ടിലുളള റെജി പാറയ്ക്കനുമായി ബന്ധപ്പെട്ടാണ് മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്.

കൂടാതെ ധനകാര്യമന്ത്രി കെ. എം. മാണി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കും നിവേദനം നല്‍കി. കോട്ടയം ഫെഡറേഷന്‍ പ്രസിഡന്റ് പയസ്കുട്ടി കുന്നശേരി (യുകെ) ജോണിച്ചന്‍ കിഴൂര്‍ (കാനഡ) എന്നിവരും മുഖ്യമന്ത്രിയെ കണ്ട നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.