മൂറോന്‍ അഭിഷേക തൈലം കൂദാശ കര്‍മം നടത്തി
Wednesday, April 1, 2015 6:20 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പ്രഥമ മൂറോന്‍ അഭിഷേക തൈലം കൂദാശ കര്‍മം മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയില്‍ നടത്തി. രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനമധ്യേയാണ്, കൂദാശ പരിക്രമങ്ങളില്‍, പ്രത്യേകിച്ച് സ്ഥൈര്യലേപന കൂദാശയില്‍ അഭിഷേകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഈ തൈലത്തിന്റെ കൂദാശ കര്‍മം നടത്തിയത്.

രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, മെല്‍ബണ്‍ സൌത്ത്-ഈസ്റ് ഇടവക വികാരി ഫാ. ഏബ്രഹാം കുന്നത്തോളി, ഫാ.മാത്യു മുണ്ടക്കല്‍ എന്നീ വൈദികര്‍ സഹകാര്‍മികരായിരുന്നു. രൂപതയിലെ ഇടവകളില്‍ കൂദാശ പരികര്‍മത്തിന് ഉപയോഗിക്കുന്ന ഈ സവിശേഷ തൈലത്തിന്റെ കൂദാശ, വിശുദ്ധവാരത്തില്‍ രൂപതയിലെ വൈദികരുടെ സാന്നിധ്യത്തില്‍ രൂപതാധ്യക്ഷന്‍ കൂദാശ കര്‍മം നടത്തുന്നത്.

മെല്‍ബണിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍:

മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും തുടര്‍ന്നു നടക്കുന്ന ആരാധനയ്ക്കും നേതൃത്വം നല്‍കും. റോക്സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ പള്ളിയിലാണ് കത്തീഡ്രല്‍ ഇടവകയുടെ പെസഹാ തിരുക്കര്‍മങ്ങള്‍. ഡാന്‍ഡിനോംഗ് സെന്റ് ജോണ്‍സ് റീജണല്‍ കോളജില്‍ നടക്കുന്ന സെന്റ് തോമസ് മെല്‍ബണ്‍ സൌത്ത്-ഈസ്റ് ഇടവകയുടെ ഈസ്റര്‍ വിജില്‍ കുര്‍ബാനയില്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

പെസഹാ വ്യാഴം:

ആര്‍ഡീര്‍: കനന്‍ ഓഫ് ഹെവന്‍ ചര്‍ച്ച്, (13 ഹോള്‍ട്ട് സ്ട്രീറ്റ്, ആര്‍ഡീര്‍): രാത്രി ഒമ്പതിന് കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ആരാധന

റോക്സ്ബര്‍ഗ് പാര്‍ക്ക്: ഗുഡ് സമരിറ്റന്‍ ചര്‍ച്ച്(1-29 സതേണ്‍ ക്രോസ് ഡ്രൈവ്,റോക്സ്ബര്‍ഗ് പാര്‍ക്ക്): വൈകുന്നേരം 7.30 ന് കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ആരാധന

ലാവെര്‍ട്ടണ്‍: സെന്റ് മാര്‍ട്ടിന്‍ ഡി പോറസ്സ് ചര്‍ച്ച്(13 ബെല്ലിന്‍ സ്ട്രീറ്റ്, ലാവെര്‍ട്ടണ്‍): വൈകുന്നേരം 7.30 ന്: കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ആരാധന

ബോക്സ്ഹില്‍: സെന്റ് പാസ്കല്‍ ചാപ്പെല്‍(90 ആല്‍ബിയോണ്‍ റോഡ്,ബോക്സ്ഹില്‍): വൈകുന്നേരം 7.30 ന്: കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ആരാധന

ദുഃഖവെള്ളി:

ബക്കസ് മാര്‍ഷ്: ഓര്‍ ലേഡി ഓഫ് ട പൈന്‍ സെന്റര്‍ (15 ഫ്ളാനഗാന്‍സ് ഡ്രൈവ്, ബക്കസ് മാര്‍ഷ്): രാവിലെ 10.00 ന്

ദുഃഖശനി, ഈസ്റര്‍ തിരുക്കര്‍മങ്ങള്‍:

ആര്‍ഡീര്‍: കനന്‍ ഓഫ് ഹെവന്‍ ചര്‍ച്ച്,(13 ഹോള്‍ട്ട് സ്ട്രീറ്റ്, ആര്‍ഡീര്‍): രാത്രി ഒമ്പതിന്.

റോക്സ്ബര്‍ഗ് പാര്‍ക്ക്: ഗുഡ് സമരിറ്റന്‍ ചര്‍ച്ച്(1-29 സതേണ്‍ ക്രോസ് ഡ്രൈവ്,റോക്സ്ബര്‍ഗ് പാര്‍ക്ക്): വൈകുന്നേരം 7.30 ന്.

ഡാന്‍ഡിനോംഗ്: സെന്റ് ജോണ്‍സ് റീജണ്‍ കോളജ്( 5-11 കരോളിന്‍ സ്ട്രീറ്റ്, ഡാന്‍ഡിനോംഗ്): രാത്രി എട്ടിന്

ബോക്സ്ഹില്‍: സെന്റ് പാസ്കല്‍ ചാപ്പെല്‍ (90 ആല്‍ബിയോണ്‍ റോഡ്,ബോക്സ്ഹില്‍): വൈകുന്നേരം 6.30 ന്

ഈസ്റര്‍ ഞായര്‍

ഫ്രാങ്ക്സ്റണ്‍: സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ച് (60 ഡേവി സ്ട്രീറ്റ്,ഫ്രാങ്ക്സ്റണ്‍): രാവിലെ ഏഴിന്

റിസെര്‍വോര്‍: സെന്റ് സ്റീഫന്‍സ് ചര്‍ച്ച് (71 വൈറ്റ്ലോ സ്ട്രീറ്റ്, റിസെര്‍വോര്‍): രാവിലെ 10.00 ന്

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍