മനോജ് ജോര്‍ജിനെ ആദരിച്ചു
Tuesday, March 31, 2015 6:42 AM IST
ബംഗളൂരു: ഗ്രാമി അവാര്‍ഡ് ലഭിച്ച വിന്‍സ് ഓഫ് സംസാര എന്ന സംഗീത ആല്‍ബത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മലയാളിയും പ്രശസ്ത വയലിനിസ്റും കെഎംഎസ് സ്ഥാപകാംഗവുമായ മനോജ് ജോര്‍ജിനെ കര്‍ണാടക മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. റെയിന്‍ബോ റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമാജം അഡ്വൈസര്‍ ഡോ. കെ.ടി. പോള്‍ മനോജ് ജോര്‍ജിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ആക്ടിംഗ് പ്രസിഡന്റ് ലിസണ്‍ മാത്യു അധ്യക്ഷത വഹിച്ചു. അഡ്വൈസര്‍ ഡോ. എ. ശ്രീകുമാര മേനോന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷാബു കാച്ചപ്പിള്ളി, ജോ. സെക്രട്ടറി ടോണി, കോര്‍ കമ്മിറ്റി അംഗം മോഹന്‍ദാസ് പെരുമ്പിടി എന്നിവര്‍ പ്രസംഗിച്ചു.