ഷിക്കാഗോ കലാക്ഷേത്ര വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 12ന്
Tuesday, March 24, 2015 5:05 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 12-ന് ഞായറാഴ്ച 1:30ന്ു ലെമോണ്ട് ഹിന്ദു ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടെ അരങ്ങേറും. ചുരുങ്ങിയ കാലയളവുകൊണ്ടു കേരളത്തനിമയുള്ള വിവിധ പരിപാടികള്‍ അവതരിപ്പിച്ചു കലാസ്നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കലാക്ഷേത്ര ഈ വര്‍ഷവും വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

ഏപ്രില്‍ 12 നു 1:30 നു ആരംഭിക്കുന്ന വിഷു ആഘോഷങ്ങളില്‍ വിഷുക്കണി, വിഷു കൈനീട്ടം എന്നി ചടങ്ങുകള്‍ക്കു പുറമേ അജികുമാര്‍ ഭാസ്കരന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ഷിക്കാഗോയിലെ പ്രശസ്തരായ കലകാരന്മാരുടെ നൃത്തനൃത്യങ്ങള്‍, പരമ്പരാഗത രീതിയില്‍ തയാറാ ക്കപ്പെടുന്ന വിഷുസദ്യ തുടങ്ങിയവയും ഉണ്ടായിരിക്കും.

ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താത്പര്യം ഉള്ളവര്‍ ഏപ്രില്‍ നാലാം തീയതിക്കു മുന്‍പേ രവശരമഴീസമഹമസവെലൃേമ@ഴാമശഹ.രീാ എന്ന ഇമെയില്‍ അഡ്രസ്സില്‍ അയച്ചു പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു സന്ദര്‍ശിക്കുക ംംം.രവശരമഴീസമഹമസവെലൃേമ.രീാ അനൂപ് രവീന്ദ്രനാഥ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം