മതബോധനവിദ്യാര്‍ഥികള്‍ ഫണ്ട് റൈസിംഗ് നടത്തി
Wednesday, March 18, 2015 5:28 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ മതബോധനവിദ്യാലയത്തിലെ പത്താം ക്ളാസിലെ വിദ്യാര്‍ത്ഥികള്‍, മതാധ്യാപകരുടെ നേതൃത്വത്തില്‍ ഫണ്ട് റൈസിംഗ് മാര്‍ച്ച് 15നു തുടക്കം കുറിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിനോടനുബന്ധമായി കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സിസ്റേഴ്സ് നടത്തുന്ന, നിരാലംബരും മരണാസന്നരുമായ കാന്‍സര്‍ രോഗികളുടെ പരിചരണത്തിനാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്. ഈ നോമ്പുകാലം, ദാനധര്‍മത്തിന്റേയും, ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും പ്രാധാന്യം കുട്ടികള്‍ക്കു മനസിലാക്കി കൊടുക്കുന്നതിനാണ് ഈ ഫണ്ട് റൈസിംഗ് സംഘടിപ്പിച്ചിട്ടുള്ളത്. ഈ നോമ്പുകാലത്ത് ഫണ്ട് റൈസസിംഗ് സംഘടിപ്പിച്ച മതാധ്യാപകരെയും, തീക്ഷ്ണതയോടെ ഇത് നടത്തുന്ന കുട്ടികളെളയും വികാരി ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിച്ചു

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി