ന്യൂയോര്‍ക്കില്‍ ഫൊറോന പ്രഖ്യാപനം മാര്‍ച്ച് 29ന്
Saturday, March 14, 2015 8:41 AM IST
ന്യൂയോര്‍ക്ക്: ആദ്യ ക്നാനായ ഇടവകയായ സെന്റ് സ്റീഫന്‍ ഇടവകയെ ഫൊറോനയായി ഉയര്‍ത്തുന്ന ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷിയാകുവാന്‍ എല്ലാ ക്നാനായക്കാരെയും ലോംഗ് ഐലന്‍ഡിലേക്ക് സ്വാഗതം ചെയ്തു.

മാര്‍ച്ച് 29ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ഓശാന ഞായറാഴ്ചയുടെ കര്‍മ്മങ്ങളോടനുബന്ധിച്ചാണ് ഫൊറോന പ്രഖ്യാപനവും.

മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ഫൊറോന പ്രഖ്യാപനം. ആദ്യ ഫൊറോന വികാരിയായി നിലവിലുള്ള വികാരി ഫാ. ജോസഫ് തറയ്ക്കലിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ചടങ്ങില്‍ ഉണ്ടാകും. ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു തോമസ്