ഫാ. ഡേവിസ് ചിറമ്മല്‍ നയിക്കുന്ന ധ്യാനം ഒക്കലഹോമയില്‍ മാര്‍ച്ച് 13 മുതല്‍
Friday, March 13, 2015 4:19 AM IST
ഒക്കലഹോമ സിറ്റി : കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ഡേവിസ് ചിറമ്മല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 13, 14, 15 (വെള്ളി , ശനി, ഞായര്‍) തീയതികളില്‍ ഒക്കലഹോമ ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയുമാണു ധ്യാനം. ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ 718 710 9773, ജോസ് ഫിലിപ്സ് 405 999 9773, ഫിലിപ്പ് ദേവസ്യാച്ചന്‍ വാതപ്പള്ളില്‍ 405 722 4847, ജോസ് റ്റി ജോര്‍ജ് 817 707 4119.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍