ഇന്ത്യന്‍ ഡെന്റല്‍ വിദ്യാര്‍ഥി കാലിഫോര്‍ണിയ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍
Thursday, March 12, 2015 6:42 AM IST
അല്‍ബനി (കാലിഫോര്‍ണിയ): സാന്‍ഫ്രാന്‍സിസ്കോ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ഡെന്റല്‍ സ്കൂളിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനി രണ്‍ദീര്‍ കൌറിനെ(37) കാലിഫോര്‍ണിയായിലെ ആല്‍ബനി അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്െടത്തി.

കാലിഫോര്‍ണിയ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് മാര്‍ച്ച് 10നു പുറത്തിറക്കിയ പ്രസ്താവനയിലാണു വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

രണ്‍ദീര്‍ കൌര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍നിന്നു മാര്‍ച്ച് ഒമ്പതിന് വൈകുന്നേരം നാലിന് ഒരു ഫോണ്‍ ലഭിച്ചു. അന്വേഷണത്തിനെത്തിയ പോലീസ് നിലത്തു അബോധാവസ്ഥയില്‍ കിടക്കുന്ന രണ്‍ദീറിനെയാണു കണ്ടത്. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ രണ്‍ദീര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പറയുന്നു.

രണ്‍ദീര്‍ താമസിച്ചിരുന്ന മുറിയില്‍ രക്തം തളംകെട്ടി കിടന്നിരുന്നതായും സമീപത്ത് ഒഴിഞ്ഞ ഒരു ബുള്ളറ്റ് കാര്‍ട്ടറിഡ്ജ് കണ്ടതായും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.

ഇന്ത്യയിലെ രൂപ്നഗറിലെ സീനിയര്‍ ലോയറുടെ മകളാണുമരിച്ച രണ്‍ ദീര്‍ കൌര്‍. കൌറിന്റെ സഹോദരന്‍ പരംപ്രീത സിംഗ് സംഭവമറിഞ്ഞു ഇന്ത്യയില്‍ നിന്നു കാലിഫോര്‍ണിയായിലേക്കു തിരിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഇന്റര്‍നാഷണല്‍ ഡന്റിസ്റ്റ് പ്രോഗ്രാമിലാണു റണ്‍ദീര്‍ എന്‍റോള്‍ ചെയ്തിരുന്നത്.

ഓട്ടോപ്സി റിപ്പോര്‍ട്ട് ആല്‍ബനി പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍