ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ യുവജനധ്യാനം
Thursday, March 12, 2015 6:32 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ അമ്പതു നോമ്പിനോടനുബന്ധിച്ച്, മതപഠനവിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള ധ്യാനം മാര്‍ച്ച് 21നു(ശനി) രാവിലെ 10 മുതല്‍ ഞായര്‍ രാത്രി ഏഴു വരെ നടക്കും. യുവജനങ്ങളും ടീനേജേഴ്സുമുള്ള(13 വയസ് മുതല്‍) ഗ്രൂപ്പിനെയും സിസിഡി കുട്ടികളുടെ(എട്ടു മുതല്‍ 12 വയസുവരെ) ഗ്രൂപ്പിനെയും നയിക്കുന്നത് അമേരിക്കന്‍ സെഹിയോന്‍ യൂത്ത് മിനിസ്ടിയിലെ അയിനീഷ് പോളും ജോണ്‍ പോളും സംഘവും ചേര്‍ന്നാണ്. രണ്ടു ഗ്രൂപ്പിലുമുള്ള എല്ലാ സിസിഡി കുട്ടികളും, യൂത്ത് ടീച്ചേഴ്സും നിര്‍ബന്ധമായി ധ്യാനത്തില്‍ പക്കെടുക്കണമെന്നും ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള അവസരമുണ്ടായിരിക്കുന്നതാണെന്നും വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് അറിയിച്ചു.

ശനി രാവിലെ 10 മുതല്‍ ആരഭിക്കുന്ന ധ്യാനം, രാത്രി ഏഴു വരെയും ഞായര്‍ രാവിലെ 9.45 മുതല്‍ തുടരുന്ന ധ്യാനം രാത്രി ഏഴിനു സമാപിക്കും. ഞായര്‍ വൈകുന്നേരം നാലിനു നടക്കുന്ന ദിവ്യബലിക്കു രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മറ്റു വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 3.30 വരെ, ആദ്യകുര്‍ബാന സ്വീകരണത്തിനൊരുങ്ങുന്ന മൂന്നാം ക്ളാസ് കുട്ടികള്‍ക്കു രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ക്ളാസ് എടുക്കും.

റിപ്പോര്‍ട്ടര്‍: ബിനോയി കിഴക്കനടി