ന്യൂയോര്‍ക്കില്‍ തിങ്ങി നിറഞ്ഞ സദസില്‍ 'ഇന്ത്യയുടെ മകള്‍' പ്രദര്‍ശിപ്പിച്ചു
Wednesday, March 11, 2015 6:19 AM IST
ന്യൂയോര്‍ക്ക്: തലസ്ഥാനനഗരിയായ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം ചിത്രീകരിക്കുന്ന 'ഇന്ത്യയുടെ മകള്‍ (കിറമശി ഉമൌഴവലൃേ) എന്ന ഡോക്കുമെന്ററി ന്യൂയോര്‍ക്ക് ബറൂച്ചു കോളജില്‍ മാര്‍ച്ച് ഒമ്പതിനു സിനിമാ താരങ്ങളുടേയും തിങ്ങി നിറഞ്ഞ സദസിന്റേയും സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു.

അക്കാഡമി അവാര്‍ഡ് ജേതാവും അമേരിക്കന്‍ നടിയും നിര്‍മാതാവുമായ മെറില്‍ സ്ട്രീഫ്, ഇന്ത്യന്‍ സുപ്രസിദ്ധ നടി ഫ്രിഡാ പിന്റൊ, ഫിലിം ഡയറക്ടര്‍ ലസ്ലി യുഡ്വിന്‍ തുടങ്ങി ഒട്ടേറെ പ്രധാന വ്യക്തികള്‍ പ്രദര്‍ശനം കാണാനെത്തി ചേര്‍ന്നിരുന്നു.

കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിനി നിര്‍ഭയയുടെ സ്മരണയ്ക്കു മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചാണ് പ്രദര്‍ശനമാരംഭിച്ചത്. നിര്‍ഭയ ഇന്ത്യയുടെ മകള്‍ മാത്രമല്ല, ഞങ്ങളുടെയും മകളാണെന്നു മെറില്‍ സ്ട്രീഫ് പറഞ്ഞു.

ഇന്ത്യയുടെ മകള്‍ എന്ന ഡോക്കുമെന്ററിയുടെ നിര്‍മാതാവും സംവിധായകനുമായ ലെസ്ലി ഇന്ത്യയില്‍ പ്രദര്‍ശനാനുമതി വേണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് അനുമതി നിഷേധിച്ചു.

കേസില്‍ ഉള്‍പ്പെട്ട ആറു പ്രതികളില്‍ നാലു പേര്‍ക്കു വധശിക്ഷയാണു വിധിച്ചിരിക്കുന്നത്. ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു പ്രതി മുകേഷ് സിംഗുമായി ജയിലില്‍ നടത്തിയ ഇന്റര്‍വ്യു വലിയ വിവാദത്തിനിടയാക്കിയിരുന്നു.

ഡോക്കുമെന്ററിയുടെ പ്രദര്‍ശനം തടയണമെന്നു നിര്‍ഭയയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും അതും നിരാകരിക്കപ്പെട്ടു. ഡോക്കുമെന്ററിയെക്കുറിച്ചുളള വിവാദം ചൂടുപിടിച്ചതോടെ നിര്‍മാതാവ് ലസ്ലി ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കു രക്ഷപ്പെടുകയായിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍