ഡാന്‍ഡിനോംഗില്‍ നോമ്പുകാല നവീകരണ ധ്യാനം മാര്‍ച്ച് 20,21,22 തീയതികളില്‍
Monday, March 9, 2015 6:39 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ സൌത്ത്-ഈസ്റ് ഇടവകയില്‍ നോമ്പുകാല നവീകരണ ധ്യാനം 'നാഥന്‍ വിളിക്കുന്നു' മാര്‍ച്ച് 20, 21, 22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഡാന്‍ഡിനോംഗ് സെന്റ് ജോണ്‍സ് റീജണല്‍ കോളജ് ഹാളില്‍ നടത്തുന്നു. പ്രശസ്ത ധ്യാനഗുരുവും തൃശൂര്‍ ജറുസലേം ധ്യാന കേന്ദ്രത്തിലെ വചന പ്രഘോഷകനുമായ ഫാ.ജോണ്‍ പറോക്കരനാണ് ധ്യാനം നയിക്കുന്നത്.

20 ന് (വെള്ളി) വൈകുന്നേരം ഏഴു മുതല്‍ 10 വരെയും 21 ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 10 വരെയും സമാപന ദിവസമായ 22ന് (ഞായര്‍) രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം.

ഇടവക വികാരി ഫാ. ഏബ്രാഹാം കുന്നത്തോളി, ട്രസ്റിമാരായ ജോഷ് പൈകട, സിജോ മാത്യു, ടിസന്‍ സെബാസ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

ഈശോ മിശിഹായുടെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും പെസഹാ രഹസ്യങ്ങള്‍ ആഘോഷിക്കാനൊരുങ്ങുന്ന ഈ നോമ്പുകാലത്തില്‍ അനുതാപ ചൈതന്യത്തോടെ ജീവിത നവീകരണം സാധ്യമാക്കുവാന്‍ സഹായിക്കുന്ന ഈ ധ്യാനത്തിലേക്ക്് എവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ഏബ്രഹാം കുന്നത്തോളി അറിയിച്ചു.

വിലാസം: സെന്റ് ജോണ്‍സ് റീജണല്‍ കോളജ്, 5-11 കരോളിന്‍ സ്ട്രീറ്റ്, ഡാന്‍ഡിനോംഗ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഏബ്രഹാം കുന്നത്തോളി: 0403 553 626, ജോഷ് പൈകട: 0419 236 551, സിജോ മാത്യു: 0402 459 639, ടിസന്‍ സെബാസ്റ്യന്‍: 0411 341 286.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍