ജോയി ഇണ്ടിക്കുഴിക്കു യാത്രയയപ്പ് നല്‍കി
Wednesday, March 4, 2015 8:10 AM IST
ഷിക്കാഗോ: യുണൈറ്റഡ് സ്റേറ്റ് പോസ്റല്‍ സര്‍വീസില്‍ നിരവധി വര്‍ഷക്കാലം സേവനം ചെയ്തശേഷം സര്‍വീസില്‍നിന്നു വിരമിക്കുന്ന ജോയി പീറ്റര്‍ ഇണ്ടിക്കുഴിക്കു മലയാളി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പു നല്‍കി.

പോസ്റല്‍ അസോസിയേഷന്റെ മുന്‍ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ജോയി പീറ്ററിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കുവാന്‍ ഷിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ പ്ളാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന നിരവധി പോസ്റല്‍ മലയാളി കുടുംബങ്ങള്‍ എത്തിചേര്‍ന്നിരുന്നു.

ജോയി പീറ്ററിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടു മാത്യു തോമസ്, ജയിന്‍ മാക്കീല്‍, ജോര്‍ജ് പണിക്കര്‍, തോമസ് മാത്യൂ, ബേബി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. പോസ്റല്‍ അസോസിയേഷന്റെ ഉപഹാരം കണ്‍വീനര്‍ ജോര്‍ജ് ചാക്കോ ജോയി പീറ്ററിന് നല്‍കി. ജോയി പീറ്റര്‍, ലിസി പീറ്റര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സജി പൂതൃക്കയില്‍, ബിന്‍സ് വെളിയത്തുമാലില്‍, ബെന്നി ജോസഫ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം