മലയാളം ടെലിവിഷനില്‍ ഗാനമേള ഫെബ്രുവരി 28ന്
Friday, February 27, 2015 8:13 AM IST
ന്യൂജേഴ്സി: അമേരിക്കന്‍ മലയാള സ്വീകരണമുറികളെ സംഗീതസാന്ദ്രമാക്കുവാന്‍ ഗായകരെത്തുന്നു. മലയാളം ടെലിവിഷനില്‍ ഫെബ്രുവരി 28നു(ശനി) രാവിലെ 10ന് അമേരിക്കന്‍ ശ്രുതിലയം ഗ്രൂപ്പിന്റെ ലൈവ് ഓര്‍ക്കസ്ട്രയോടെയുള്ള ഗാനമേള സംപ്രേക്ഷണം ചെയ്യുന്നത്.

അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകരായ അനിതാ കൃഷ്ണയും തഹ്സീനും നയിക്കുന്ന ഗാനമേളയില്‍ അലക്സ് ജോര്‍ജ് ദേവസി ആദ്യമായി കാമറയ്ക്ക് മുന്നില്‍ പാടും. പങ്കെടുക്കുന്ന മറ്റു കലാകാരന്മാര്‍ വിജു ജേക്കബ് (കീബോര്‍ഡ്), സുഭാഷ് കരിയില്‍ (തബല), ജോര്‍ജ് ദേവസി (വയലിന്‍), റോണി കുര്യന്‍ (ഡ്രംസ്), ബ്ളസന്‍, സോണി (സൌണ്ട്), എബി, സുനില്‍ (വീഡിയോ ആന്‍ഡ് എഡിറ്റിംഗ്), ലീന ജോര്‍ജ് ദേവസി (എംസി). കൃഷ്ണശേഷാദ്രി പരിപാടി കോ-ഓര്‍ഡിനേറ്റ് ചെയ്യും.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍