സംഗീത സായാഹ്നം ഡാളസില്‍ മാര്‍ച്ച് 14-ന് ശനിയാഴ്ച
Saturday, February 21, 2015 5:17 AM IST
ഗാര്‍ലന്റ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് മാര്‍ച്ച് 14 ശനിയാഴ്ച ഡാളസ് ഫോര്‍ട്ട്വര്‍ത്തില്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുളള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് 3.30-നാണ് പരിപാടികള്‍ ആരംഭിക്കുക. സിനിമ, നാടകം, ലളിത ഗാനങ്ങള്‍ തുടങ്ങിയവയ്ക്കുളള വേദിയൊരുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു, റോയ് കൊടുവത്ത്, ബാബു കണ്േടാത്ത് എന്നിവരെ ബന്ധപ്പെടേണ്ടതാണ്. പ്രവേശനം സൌജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 293 8851, 972 569 7165, 469 463 6859 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍