ഷിക്കാഗോ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ ആദ്യാക്ഷരം കുറിച്ചു
Saturday, January 31, 2015 4:28 AM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ജനുവരി 18-ന് ഞായറാഴ്ച വി കുര്‍ബാനാനന്തരം വികാരി വന്ദ്യ തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്കോപ്പ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. പുതുതായി മലയാളം ക്ളാസില്‍ ചേര്‍ന്ന കുഞ്ഞുങ്ങളാണ് വിദ്യാരംഭം കുറിച്ചത്.

ഇതിനായി മുന്‍കൈയെടുത്ത മലയാളം ക്ളാസ് പ്രിന്‍സിപ്പല്‍ ഡെല്‍സി മാത്യുവിനെ പ്രത്യേകം അഭിനന്ദിക്കുകയും നമ്മുടെ മാത്രഭാഷയെ നമ്മുടെ മക്കളെ പഠിപ്പിക്കുന്നതിലൂടെ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും അവരിലേക്ക് പകര്‍ന്നുകൊടുക്കുകയുമാണെനും ഇതില്‍ ഭാഗഭാക്കായ കുഞ്ഞുങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹവുമുണ്ടാകട്ടെ എന്നും കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അച്ചന്‍ സൂചിപ്പിച്ചു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം