റാഫിള്‍ നറുക്കെടുപ്പ് വിജയിക്ക് സമ്മാനം കൈമാറി
Saturday, January 31, 2015 4:28 AM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന ധനസമാഹരണ സംരംഭമായ റാഫിള്‍ നറുക്കെടുപ്പില്‍ വിജയിയായ ജോസഫ് മാത്യുവിനു ഒന്നാം സമ്മാനമായ 30,000 ഡോളറിന്റെ ചെക്ക് ജനുവരി 18 ഞായറാഴ്ച വി. കുര്‍ബാനാനന്തരം വികാരി തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്കോപ്പ കൈമാറുകയുണ്ടായി.

ഈ സംരഭം ഒരു വന്‍ വിജയമാക്കുന്നതിനു വേണ്ടി അകമഴിഞ്ഞ് സഹായിച്ച എല്ലാ സുമനസുകളേയും ദൈവസന്നിധിയില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നുവെന്നും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിക്കുന്നുവെന്നും വികാരി വന്ദ്യ തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്കോപ്പ അറിയിച്ചു.

പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ 2015 മാര്‍ച്ച് മാസം ആരംഭിക്കുന്നതാണ്. എല്ലാവരുടേയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്നും വികാരി അച്ചന്‍ അഭ്യര്‍ത്ഥിച്ചു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം