ഷിക്കാഗോ സെന്റ് പീറ്റേഴ്സ് സുറിയാനി ഓര്‍ത്തഡോക്സ് ഇടവക ഫാമിലി നൈറ്റ് നടത്തി
Saturday, January 31, 2015 4:28 AM IST
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങോടനുബന്ധിച്ച്് വര്‍ഷംതോറും നടത്തിവരാറുള്ള ഫാമിലി നൈറ്റ് 2015 ജനുവരി 24-ന് ശനിയാഴ്ച പള്ളിയില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച ഫാമിലി നൈറ്റ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി വികാരി തെക്കേക്കര വര്‍ഗീസ് കോറെപ്പിസ്കോപ്പ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

ഏകദേശം 160-ഓളം സെന്റ് പീറ്റേഴ്സ് കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ 45-ഓളം പരിപാടികള്‍ അടങ്ങിയ ഒരു കലാസദ്യതന്നെ അരങ്ങേറുകയുണ്ടായി. പ്രായഭേദമന്യെ എല്ലാവരും പരിപാടികള്‍ അവതരിപ്പിച്ചു. ഡാന്‍സുകളും, പാട്ടുകളും, ന്യത്തങ്ങളും, സ്കിറ്റുകളുമൊക്കെയായി ഒരു ഹ്യദ്യമായ വിരുന്നുതന്നെയായിരുന്നു ഇത്തവണത്തെ ഫാമിലി നൈറ്റ്.

ഈ കലാസന്ധ്യയുടെ വിജയത്തിനായി വളരെയധികം പ്രയത്നിച്ച ഇതിന്റെ കോര്‍ഡിനേറ്റേഴ്സ് ശ്രീ ജീവന്‍ തോമ്മസിനേയും, അന്നാ കുന്നത്തിനേയും വികാരി തേലപ്പിള്ളില്‍ സ്കറിയ കോറെപ്പിസ്കോപ്പ തന്റെ പ്രസംഗത്തില്‍ പ്രശംസിക്കുകയുണ്ടായി. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം