സാറാ ഗബ്രിയേല്‍ പ്രസിഡന്റായി നൈന ഭരണ സമിതി അധികാരമേറ്റു
Friday, January 30, 2015 4:29 AM IST
ന്യൂയോര്‍ക്ക്: സാറാ ഗബ്രിയേല്‍ പ്രസിഡന്റായി നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഒഫ് അമേരിക്ക (നൈന) യുടെ പുതിയ ഭരണ സമിതി അധികാരമേറ്റു.

എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി ജാക്കി മൈക്കള്‍, വൈസ് പ്രസിഡന്റായി ബീന വള്ളിക്കളം, സെക്രട്ടറിയായി മേരി ഏബ്രഹാം (ശാന്തി)ട്രഷററായി മറിയാമ്മ കോശി എന്നിവരാണു സ്ഥാനമേറ്റത്.
അടിയന്തരമായി നടപ്പാക്കാനുള്ള പദ്ധതികള്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍വിശദീകരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം