റിപ്പബ്ളിക് ദിനം ഗാന്ധി സ്ക്വയറില്‍ ആചരിച്ചു
Thursday, January 29, 2015 4:26 AM IST
മയാമി: റിപ്പബ്ളിക് ദിനാഘോഷം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരളാ ഘടകം ഫ്ളോറിഡാ ചാപ്റ്റര്‍ മയാമി ഗാന്ധി സ്ക്വയറില്‍ ആചരിച്ചു. 26-ന് വൈകുന്നേരം അഞ്ചിന് ഗാന്ധിസ്ക്വയറില്‍ കൂടിയ സമ്മേളനത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയില്‍ ആദരവുകള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച് രാഷ്ട്രത്തിന് ആദരവുകള്‍ അര്‍പ്പിച്ചു.

ഐഎന്‍ഒസി ഫ്ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസീസി നടയിലിന്റെ നേതൃത്വത്തില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ പരിപാടിയില്‍ സൌത്ത് ഫ്ളോറിഡയിലെ വിവിധ സംഘടനകള്‍ സംയുക്തമായാണ് ആഘോഷിച്ചത്.

ഫോമാ നാഷണല്‍ ട്രഷറര്‍ ജോയി ആന്റണി, ഫൊക്കാനാ ട്രസ്റി ബോര്‍ഡ് മെമ്പര്‍ ജോര്‍ജി വര്‍ഗീസ്, ഐഎന്‍ഒസി നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ സി. ജേക്കബ്, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോയി കുറ്റ്യാനി, കേരള സമാജം പ്രസിഡന്റ് സജി സക്കറിയാസ്, നവകേരളാ പ്രസിഡന്റ് എബി ആനന്ദ്, ഐ.എന്‍.ഒ.സി ഭാരവാഹികളായ സാജന്‍ കുര്യന്‍, മാത്തുക്കുട്ടി തുമ്പമണ്‍, ഷിബു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം