കെഎച്ച്എന്‍എ ഹുസ്റണ്‍ മേഖലാ പ്രതിനിധികളെ പ്രഖ്യാപിച്ചു
Wednesday, January 28, 2015 6:21 AM IST
ഹൂസ്റണ്‍: കെഎച്ച്എന്‍എ ഹ്യുസ്റണ്‍ റീജിയന്റെ വൈസ് പ്രസിഡന്റായി മാധവ്ദാസ് നായരെയും , ജനറല്‍ കണ്‍വീനര്‍മാരായി ഡോ ബിജു പിള്ള ,രൂപേഷ് അരവിന്ദാക്ഷന്‍ ,അശോകന്‍ കേശവന്‍ എന്നിവരേയും, റീജിയണല്‍ കോര്‍ഡിനേറ്റേഴ്സായി രൂപേഷ് അരവിന്ദാക്ഷന്‍ , പൊന്നു പിള്ള ,സുനില്‍ മേനോന്‍ എന്നിവരേയും തെരഞ്ഞെടുത്തു.കെ.എച്ച്.എന്‍.എ ഡാലസില്‍ വരുന്ന ജൂലൈ നാലിന് നടക്കുന്ന കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ വിവിധ നഗരങ്ങളില്‍ പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് ടി എന്‍ നായര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം