വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും ജനുവരി 25-ന്
Sunday, January 25, 2015 10:41 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും ജനുവരി 25നു (ഞായര്‍) നടക്കും.

രാവിലെ 10 നുള്ള ദിവ്യബലിക്കുമുമ്പായി പ്രത്യേക പ്രാരംഭ പ്രാര്‍ഥനകള്‍ നടക്കും. 11.45-നുളള ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു റവ. ഫാ. പീറ്റര്‍ അക്കനത്ത് നേതൃത്വം നല്‍കും. തുടര്‍ന്ന് ലദീഞ്ഞ്, കഴുന്നെടുക്കല്‍ ശുശ്രൂഷ, നേര്‍ച്ചസദ്യ എന്നിവ നടക്കും.

സ്നേഹത്തിനുവേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് പ്രഘോഷിച്ച് കാല്‍വരിയിലെ കുരിശില്‍ മനുഷ്യസ്നേഹത്തിന്റെ മഹോന്നത സാക്ഷ്യമായിത്തീര്‍ന്ന മനുഷ്യപുത്രന്റെ സ്നേഹസന്ദേശവുമായി വിശ്വാസസംരക്ഷണത്തിനുള്ള പോരാട്ടത്തില്‍ കൂരമ്പുകളെ കുളിര്‍മഴ പോലെ നെഞ്ചോടു ചേര്‍ത്ത ക്രിസ്തുവിന്റെ ധീര രക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇടവക സമൂഹം ഒന്നായി ആഘോഷിക്കുമ്പോള്‍, ആത്മീയ നിറവിലും വിശ്വാസത്തിലും കൂടുതല്‍ തീക്ഷണതയുള്ളവരാകുവാന്‍ തിരുനാള്‍ ദിവസങ്ങളിലെ തിരുകര്‍മ്മങ്ങളില്‍ ഭക്ത്യാദരവുകളോടെ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി, ട്രസ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍, മേരീദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവര്‍ ഏവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്തു.

വിശുദ്ധന്റെ തിരുനാള്‍ മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇടവകയിലെ മുപ്പതില്‍പ്പരം കുടുംബങ്ങള്‍ ചേര്‍ന്നാണ് നടത്തുന്നതെന്നു തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ സെബാസ്റ്യന്‍ ആന്റണി അറിയിച്ചു. വെബ്: ംംം.വീാെേേമ്യൃീിഷ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം