അപൂര്‍വ പെനി ലേലത്തില്‍ പോയത് 206 മില്യണ്‍ ഡോളറിന്
Tuesday, January 13, 2015 6:10 AM IST
ഡാളസ്: 1792ലെ അപൂര്‍വ പെനി (ഒരു സെന്റ്) കാലിഫോര്‍ണിയായില്‍നിന്നുള്ള ഒരാള്‍ ലേലത്തിനു പിടിച്ചത് 2.6 മില്യണ്‍ ഡോളറിന്.

ജനുവരി എട്ടിന് (വ്യാഴം) ഡാളസില്‍ നടന്ന ഹെറിറ്റേജ് ഓക്ഷനിലാണ് ബ്രീച്ച് സെന്റ് എന്നറിയപ്പെടുന്ന നാണയം ലേലം ചെയ്തത്. ഇത്തരത്തിലുള്ള അപൂര്‍വമായ 10 പെനികള്‍ മാത്രമാണ് ശേഷിക്കുന്നതെന്ന് ലേല സംഘാടകര്‍ പറഞ്ഞു.

ഒരു പെനി (ഒരു സെന്റ്) ഇത്രയും വിലയ്ക്ക് ലേലത്തിനു പോകുന്നത് ആദ്യമായിട്ടാണെന്ന് ഹെറിറ്റേജ് ഓക്ഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍