മാവ് ഇവനിംഗ് ക്ളാസിന്റെ രണ്ടാം ബാച്ച് ഫെബ്രുവരി മുതല്‍
Thursday, January 8, 2015 8:03 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ (ങഅഢ) യും ഐഎച്ച്എന്‍എയും സംയുക്തമായി മെല്‍ബണിലെ ഡാന്‍ഡിനോംഗില്‍ നടത്തി വരുന്ന ഇഋഞഠകഎകഇഅഠഋ എഛഞ കച ഉകടഅആകഘകഠഥ ഇവനിംഗ് ക്ളാസിന്റെ രണ്ടാം ബാച്ച് ഫെബ്രുവരി മുതല്‍ ആരംഭിക്കുന്നു.

2,500 ഡോളറിനു മുകളില്‍ ചെലവ് വരുന്ന ഈ കോഴ്സ് ഓസ്ട്രലിയന്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ വളരെ ചെറിയ ഒരു ഫീസ് മാത്രം ഈടാക്കിയാണ് നടത്തുന്നത്. മറ്റു കമ്യൂണിറ്റിയിലുള്ള നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കോഴ്സിന്റെ പ്രയോജനം ലഭ്യമാക്കാവുന്നതാണ്. ഉയര്‍ന്ന ജോലി സാധ്യതയും മികച്ച വരുമാനവും നേടി തരുന്ന ഈ കോഴ്സ് മലയാളികള്‍ക്കിടയില്‍ നിലവില്‍ വളരെ ജനകീയമാണ്. ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യമുള്ള ഏവര്‍ക്കും കോഴ്സിന് ചേരാവുന്നതാണ്.

ഡാന്‍ഡിനോംഗിലെ സാല്‍വേഷന്‍ ആര്‍മി ഹാളിലാണ് ക്ളാസുകള്‍. എല്ലാ ബുധനാഴ്ചകളിലും 5.30 മുതല്‍ 9.30 വരെ നാലു മണിക്കൂര്‍ വീതമാണ് ക്ളാസുകള്‍. ഐഎച്ച്എന്‍എ ഹൈഡല്‍ബര്‍ഗ് ആണ് ക്ളാസുകള്‍ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും. ആദ്യം രജിസ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അഡ്മിഷന്‍. ആദ്യ ബാച്ചില്‍ 19 പേര്‍ വിജയകരമായി മുന്നോട്ടു പോകുന്നു.

വിലാസം: 55, ഖമാല ടൃലല, ഉമിറലിീിഴ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0423 404 982, 0469 787 445 എന്ന നമ്പരുകളിലോ ശിളീ@ാമ്മൌൃമഹശമ.രീാ.മൌ എന്ന ഇമെയിലിലോ ബന്ധപ്പെടുക. ങഅഢ യുടെ ംംം.ളമരലയീീസ.രീാ/ാമഹമ്യമഹലല്ശരീൃശമ പേജില്‍ നിന്നും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.