ബ്രിസ്ബെനില്‍ ക്രിസ്മസ്, പുതുവത്സരാഘാഷം നടത്തി
Tuesday, December 30, 2014 8:13 AM IST
ബ്രിസ്ബെന്‍: അങ്കമാലി അയല്‍ക്കൂട്ടം ചെംസൈഡ്-വാവല്‍ ഹയിറ്റ്സ് കമ്യൂണിറ്റി ഹാളില്‍ കിസ്മസ്,പുതുവത്സരാഘാഷങ്ങള്‍ നടത്തി.

ജോളി കരുമത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ ക്യൂന്‍സ്ലാന്‍ഡ് ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം ക്രിസ്മസ് സന്ദേശം നല്‍കി. ഫാ. ജോസഫ് തോട്ടുങ്കര മുഖ്യാതിഥിയായിരുന്നു.

അയല്‍ക്കൂട്ടം അംഗങ്ങള്‍ വിവിധ സംഘങ്ങളായുളള കരോള്‍ ഗാനാലാപനം, സംഘനൃത്തം, ഭരതനാട്യം തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സാന്താക്ളോസ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഷാജി തേക്കാനത്ത് സ്വാഗതവും ജോളി പൌലോസ് നന്ദിയും പറഞ്ഞു. മിനി ജോളി അവതാരകയായിരുന്നു.

ഉന്നത ഒ.പി കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കും വിവിധ സര്‍വകലാശാലകളില്‍ നിന്നും ഉയര്‍ന്ന ഗ്രേഡില്‍ ബിരുദവും ബിരുദ്ധാനന്തര ബിരുദവും നേടിയ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് അക്കാഡമിക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.അയല്‍ക്കൂട്ടം ഒരുക്കിയ വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

ഹണി വര്‍ഗീസ്, ജോബി മാഞ്ഞൂരാന്‍ ജോയി പടയാട്ടി, പോള്‍ അച്ചിനി മാടന്‍ സോണിയ ഷാജി, ഡീന ജോബി, ഷൈനി ജോയി തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.