ബ്രിസ്ബെനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍
Tuesday, December 23, 2014 6:48 AM IST
ബ്രിസ്ബെന്‍: സീറോ മലബാര്‍ സഭയുടെ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ രക്ഷകന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് സഭയുടെ പാരമ്പര്യത്തനിമയില്‍, കബൂള്‍ച്ചര്‍ മുതല്‍ ബ്രിസ്ബെന്‍ സിറ്റിവരെ വീടുവീടാന്തരം കയറിയിറങ്ങിയുള്ള ക്രിസ്മസ് കരോള്‍ സമാപിച്ചു.

ബ്രിസ്ബെന്‍ സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റിയാണ് പാരമ്പര്യത്തനിമയില്‍ അടിയുറച്ച ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചത്.

ഡിസംബര്‍ 23ന് വൈകിട്ട് ക്രിസ്മസ് ക്രിബ് മത്സരം നടക്കും. ഫാ. പീറ്റര്‍ കാവുംപുറം, ഫാ. തോമസ് മണിമല, ഫാ. ജയ്സണ്‍ നേതൃത്വം നല്‍കുന്ന പ്രത്യേക സംഘം മത്സരത്തില്‍ പങ്കെടുക്കുന്ന ഭവനങ്ങള്‍ സന്ദര്‍ശിച്ച് വിജയികളെ കണ്െടത്തും.

24ന് (ബുധന്‍) രാത്രി 8.30ന് ക്രിസ്മസിന്റെ ആഘോഷമായ ദിവ്യബലി നോര്‍ത്ത് ഗേറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ ക്യൂന്‍സ് ലാന്‍ഡ് ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം, പാ. തോമസ് മണിമല തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജോളി കരുമത്തി