മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി നാലിന്
Monday, December 22, 2014 5:24 AM IST
ഷിക്കാഗോ: മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ക്രിസ്മസ്- പുതുവത്സരാഘോഷം ജനുവരി നാലാം തീയതി ഞായറാഴ്ച വൈകുന്നേരം 5.30- മുതല്‍ മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ അറിയിച്ചു.

പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ആഘോഷത്തോടൊപ്പം വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (630 400 1172), റോയി നെടുംചിറ (630 806 1270), അരവിന്ദ് പിള്ള (847 769 0519) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം