കേരളസമാജം ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
Saturday, December 20, 2014 7:09 AM IST
ബംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തില്‍, കല്യാണ്‍ നഗറിലെ സ്പെഷലിസ്റ്് ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം ബൈരതി ബസവരാജ് എംഎല്‍എ നിര്‍വഹിച്ചു.

ഡയാലിസിസ് യൂണിറ്റിന് എല്ലാവിധ സഹായങ്ങളും എംഎല്‍എ വാഗ്ദാനം ചെയ്തു. ചെയര്‍മാന്‍ പി.ഡി. പോള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍, കണ്‍വീനര്‍ പി.കെ. വാസു, സി.പി. വിക്്ടര്‍, സ്പെഷലിസ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്്ടര്‍മാരായ ഡോ. ഷഫീഖ്, ഡോ. പ്രശാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് രോഗികള്‍ക്ക് സൌജന്യചികിത്സ നല്കി. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 9448047820, 9449056280.