മെല്‍ബണില്‍ സിഎസ്ഐ കരോള്‍ ഗാനശുശ്രൂഷ
Monday, December 8, 2014 8:55 AM IST
മെല്‍ബണ്‍: സിഎസ്ഐ കോണ്‍ഗ്രിഗേഷന്റെ 2014 ലെ കരോള്‍ ഗാനശുശ്രൂഷ ഡിസംബര്‍ ഏഴിന് ആഷ്ബര്‍ട്ടണിലെ സെന്റ് മാത്യൂസ് ദേവാലയത്തില്‍ നടത്തി. സിഎസ്ഐ ഗായകസംഘം പത്തോളം ഗാനങ്ങള്‍ അവതരിപ്പിച്ചു. ഓസ്ട്രേലിയന്‍ ആംഗ്ളിക്കന്‍ സഭയുടെ പ്രൈമേറ്റും മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പുമായ മോസ്റ് റവ. ഡോ. ഫിലിപ്പ് ഫ്രിയര്‍ ക്രിസ്മസ് സന്ദേശം നല്‍കി. ആരാധനയ്ക്ക് ഇടവക വികാരി റവ. ജോബി ജോണ്‍ നേതൃത്വം നല്‍കി. സീനിയര്‍, ജൂണിയര്‍ ഗായകസംഘങ്ങള്‍ വിവിധ ഗാനങ്ങള്‍ അവതരിപ്പിച്ചു.

സെന്റ് മാത്യൂസ് ഇംഗ്ളീഷ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളും ആരാധനയില്‍ സംബന്ധിച്ചു. തുടര്‍ന്ന് സ്നേഹ വിരുന്നും നടത്തി.

ആരാധനയോടനുബന്ധിച്ച് ആംഗ്ളിക്കന്‍ സഭയുടെ പ്രൈമേറ്റായി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് ഫ്രിയറിന് സ്വീകരണവും വിജി മാണിക് യാത്രയയപ്പും നല്‍കി. കരോള്‍ ഗാനശുശ്രൂഷയ്ക്ക് ക്വയര്‍ മാസ്റര്‍ ജോസഫ് വലിയവീട്ടില്‍ നേതൃത്വം നല്‍കി.