ജോണ്‍ വറീത് മാളിയേക്കല്‍ മെല്‍ബണില്‍ നിര്യാതനായി
Saturday, December 6, 2014 10:08 AM IST
മെല്‍ബണ്‍: ഇടപ്പള്ളി തോപ്പില്‍ മേരി റാണി ഇടവകാഗം മാളിയേക്കല്‍ ജോണ്‍ വറീത്(68) മെല്‍ബണില്‍ ഡിസംബര്‍ ആറിന് (ശനി) പുലര്‍ച്ചെ 2.30ന് നിര്യാതനായി. സംസ്കാരം പിന്നീട് സ്വദേശമായ ഇടപ്പള്ളി തോപ്പില്‍ മേരി റാണി പള്ളിയില്‍.

മെല്‍ബണിലെ ഹൈഡല്‍ബര്‍ഗില്‍ താമസിക്കുന്ന സിനി ജോബിയുടെ പിതാവാണ്. സൌത്ത് കളമശേരി ലിറ്റില്‍ ഫ്ളവര്‍ ഐടിസിയിലെ മുന്‍ അധ്യാപകനായിരുന്നു. ഭാര്യ: അല്‍ഫോന്‍സ മറ്റുമക്കള്‍: സിമി സിജിന്‍ (ലിസി ഹോസ്പിറ്റല്‍ എറണാകുളം), സജി (നെസ്റ് സോഫ്റ്റ്വെയര്‍). മരുമക്കള്‍: ജോബി ജോസ് (മെല്‍ബണ്‍), സിജിന്‍, ജെസ്മി.

രോഗബാധിതനായതിനെ തുടര്‍ന്ന് ഹൈഡല്‍ബര്‍ഗിലുള്ള ഓസ്റിന്‍ ഹോസ്പിറ്റലില്‍ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു.

പരേതന്റെ ആത്മശാന്തിക്കായി മെല്‍ബണിലെ മിക്കലമിലുള്ള കത്തീഡ്രല്‍ ചാപ്പലില്‍ ശനിയാഴ്ച വൈകുന്നേരം ആറിന് വി.കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍