തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്കോപ്പ ഇന്റര്‍ നാഷണല്‍ പ്രയര്‍ലൈനില്‍ വചന ശുശ്രൂഷ നടത്തുന്നു
Wednesday, December 3, 2014 7:12 AM IST
ഹൂസ്റണ്‍: എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം ടെലികോണ്‍ഫറന്‍സ് വഴിയായി നൂറുകണക്കിന് വ്യക്തികള്‍ക്ക് ആശ്വാസം പകര്‍ന്ന് നല്‍കികൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ (ഐവിഎന്‍) ഡിസംബര്‍ ഒമ്പതിന് (ചൊവ്വ) രാത്രി ഒമ്പതിന് (ന്യൂയോര്‍ക്ക് സമയം) മാര്‍ത്തോമ സഭയുടെ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധ്യക്ഷന്‍ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പാ തിരുവചന ശുശ്രൂഷ നടത്തുന്നു.

സഭാ വ്യത്യാസമെന്യെ ഏവര്‍ക്കും പങ്കെടുക്കത്തക്ക വണ്ണം രൂപീകരിച്ച എക്യുമെനിക്കല്‍ ടെലി കോണ്‍ഫറന്‍സ് പ്രാര്‍ഥനാ കൂട്ടായ്മയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈന്‍.

ദുഃഖങ്ങളിലും പ്രായസങ്ങളിലുമായിരിക്കുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ പ്രാര്‍ഥനാ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനും അവസരം ലഭിക്കുന്നു. രോഗികള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥനയും ക്രമീകരിച്ചു വരുന്നു.

എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിന് (ന്യൂയോര്‍ക്ക് സമയം) ആരംഭിക്കുന്ന പ്രയര്‍ ലൈന്‍ ശുശ്രൂഷയില്‍ മധ്യസ്ഥ പ്രാര്‍ഥനയോടൊപ്പം അനുഗ്രഹീത പ്രസംഗകരുടെ ദൈവ വചന പ്രഘോഷണവും നടത്തി വരുന്നു.

ഈ പ്രാര്‍ഥനാ ലൈനില്‍ പങ്കു ചേരാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 1 559 762 1300 അക്സസ് കോഡ് : 656750 (656750)

വിശദ വിവരങ്ങള്‍ക്ക് : ടി.എം. മാത്യു (ഹൂസ്റണ്‍) 713 436 2207, സി.വി. ശാമുവല്‍ (ഡിട്രോയിറ്റ്) : 586 216 0602.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി