സാഹിത്യ വേദിയില്‍ നോവല്‍ നിരൂപണവും ചര്‍ച്ചയും നടത്തി
Wednesday, December 3, 2014 6:58 AM IST
ഷിക്കാഗോ: ഷിക്കാഗോ സാഹിത്യവേദിയുടെ 184-മത് സമ്മേളനം 2014 നവംബര്‍ ഏഴാം തീയതി വൈകുന്നേരം മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ നടന്നു. പ്രശസ്ത എഴുത്തുകാരന്‍ എം. മുകുന്ദന്റെ 'പ്രവാസം' എന്ന നോവലിന്റെ നിരൂപണവും ചര്‍ച്ചയുമായിരുന്നു സമ്മേളനത്തിന്റെ മുഖ്യ പരിപാടി. ലാന പ്രസിഡന്റും എഴുത്തുകരനുമായ ഷാജന്‍ ആനിത്തോട്ടം മുകുന്ദന്റെ നോവലുകളെക്കുറിച്ച് പൊതുവായും 'പ്രവാസം' എന്ന പുസ്തകത്തെക്കുറിച്ച് പ്രത്യേകമായും നിരൂപണം ചെയ്ത് പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് പ്രസ്തുത നോവലിനെക്കുറിച്ച് അംഗങ്ങള്‍ ചര്‍ച്ച ചെയ്തു.

എല്ലാ പ്രവാസി മലയാളികളും വായിച്ചിരിക്കേണ്ട മികച്ചൊരു സര്‍ക്ഷസൃഷ്ടിയായി 'പ്രവാസം' എന്ന നോവലിനെ ഏവരും വിലയിരുത്തി. രാധാകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് കോര്‍ഡിനേറ്റര്‍ ജോണ്‍ സി. ഇലക്കാട്ട് സ്വാഗതവും അനിലാല്‍ ശ്രീനിവാസന്‍ കൃതജ്ഞതയും അവതരിപ്പിച്ചു. ജോസ് ആന്‍ഡ് ലിയ പുല്ലാപ്പള്ളിയായിരുന്നു ഈമാസത്തെ സ്പോണ്‍സര്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം