മെല്‍ബണ്‍: ദൈവവചന പ്രഘോഷണത്തിനും ദൈവരാജ്യ വ്യാപനത്തിനുമായി ശാലോം മീഡിയ ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തില്‍ സിഡ്നി, കാന്‍ബറ, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ ഡിസംബറില്‍ ശാലോം മലയാളം ഫെസ്റിവല്‍ നടത്തുന്നു.
ഇതിനോടനുബന്ധിച്ച് ശാലോം മീഡിയ പബ്ളിക്കേഷന്‍ ഓസ്ട്രേലിയയുടെ ഔപചാരികമായ ഉദ്ഘാടനം സീറോ മലബാര്‍ മെല്‍ബണ്‍ രൂപത ബിഷപ്പും ശാലോം ഓസ്ട്രേലിയയുടെ പേട്രണുമായ മാര്‍ ബോസ്കോ പുത്തൂര്‍ മെല്‍ബണില്‍ നിര്‍വഹിക്കും.
ശാലോം ഫെസ്റിവലിന് നേതൃത്വം നല്‍കുന്നത് റവ. ഫാ. റോയി പാലാട്ടില്‍ സിഎംഐ, ഷെവലിയര്‍ ബെന്നി പുന്നത്തുറ, ഡോ. ജോണ്‍ ഡി എന്നിവരെ കൂടാതെ ശാലോം മ്യൂസിക് മിനിസ്ട്രിയുമാണ്.
സിഡ്നിയില്‍ ഡിസംബര്‍ 6, 12, 13, 14 തീയതികളില്‍ താമസിച്ചുള്ള ധ്യാനവും 16, 17 തീയതികളില്‍ കാന്‍ബറയിലും, 19, 20, 21 തീയതികളില്‍ മെല്‍ബണിലുമാണ് ധ്യാനം.
സിഡ്നിയില്‍ താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും എന്ന വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സിഡ്നി: ജോസഫ് തോമസ് 0425 225 650, ജിജി കുര്യന് 0431013490, സോമി സ്കറിയ 0415 13 6679. കാന്‍ബറ: ജോസ് ഏബ്രഹാം 0415056925, ബെനഡിക്ട് ചെറിയാന് 0451373482, മെല്‍ബണ്‍: ജയ്സണ്‍ ജോസഫ് 0411 749 436, ജോഷ് പൈകട 0419256551, വര്‍ക്കി കൈതക്കുളം 0402044884
റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍