എബോള: വിമാനത്താവളത്തില്‍ പ്രത്യേക സംവിധാനം വേണം
Tuesday, November 25, 2014 8:32 AM IST
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എബോള രോഗബാധ കണ്െടത്തുന്നതിനുള്ള തെര്‍മല്‍ സ്കാനര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് എയര്‍പോര്‍ട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതുവരെ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (എംഐഎ) ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണ അറിയിച്ചു.