കണക്ടിക്കട്ട് ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷനില്‍ മാര്‍ ജോസഫ് പണ്ടാരശേരിലിന് ഊഷ്മള സ്വീകരണം
Tuesday, November 25, 2014 8:24 AM IST
കണക്ടിക്കട്ട്: കണക്ടിക്കട്ട് ഹോളി ഫാമിലി ക്നാനായ മിഷനില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലിന് ഊഷ്മള സ്വീകരണം നല്‍കി. ആദ്യമായാണ് ബിഷപ് ഈ മിഷനില്‍ സന്ദര്‍ശനം നടത്തുന്നത്. മിഷനില്‍ 16 കുടുംബങ്ങളുണ്ട്.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സ്നേഹവിരുന്നോടെ സ്വീകരണ പരിപാടി സമാപിച്ചു. സ്വീകരണത്തിനും സ്നേഹവിരുന്നിനും മിഷന്‍ ഡയറക്ടര്‍ ഫാ. റെനി കട്ടയില്‍, ട്രസ്റി പ്രിന്‍സ് വട്ടപ്പറമ്പില്‍, ചാക്കോ പുതുപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷൈജു വേങ്ങച്ചേരില്‍