മാത്യു മാമ്പ്രയുടെ 'ഞാന്‍ ചാവറ' പ്രകാശനം ചെയ്തു
Saturday, November 22, 2014 8:51 AM IST
ബംഗളൂരു: വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ ജീവിതം ആസ്പദമാക്കി ഡോ. മാത്യു മാമ്പ്ര എഴുതിയ 'ഞാന്‍ ചാവറ' എന്ന പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനം നടന്നു.

കോട്ടയത്ത് ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചു. കേരളത്തില്‍ ഒരു പൊതുസമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ചാവറയച്ചന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ചാവറ സ്കൂള്‍ ഓഫ് തോട്ടിന്റെ' ഉദ്ഘാടനവും ചടങ്ങില്‍ നടത്തി. സിഎംഐ പ്രയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി, പിഎസ്്സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.