സോക്കര്‍ മീറ്റ് -2014
Thursday, November 20, 2014 9:01 AM IST
ബംഗളൂരു: ഷേണ്‍സ്റ്റാറ്റ് യുവജനസംഘടനയായ യുണൈറ്റഡ് വിത്ത് മദര്‍ ഓഫ് ഗ്രേസിന്റെ (യുഎംജി) ആഭിമുഖ്യത്തില്‍ യുഎംജി സോക്കര്‍ മീറ്റ് നടത്തി.

ഒമ്പതിന് ഷേണ്‍സ്റ്റാറ്റ് ഫാദേഴ്്സ് കാംപസില്‍ നടത്തിയ മീറ്റില്‍ പതിനെട്ടോളം ടീമുകള്‍ പങ്കെടുത്തു. പരിപാടിക്കു മുമ്പായി രാവിലെ ഏഴിന് നടന്ന ദിവ്യബലിയില്‍ കെന്റെനിക് വിദ്യാനികേതന്‍ റെക്്ടര്‍ ഫാ. സേവ്യര്‍ മാണികത്താന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോക്സ് ടൌണില്‍ നിന്നുള്ള അംബേദ്കര്‍ ടീമാണ് മത്സരത്തില്‍ കിരീടം സ്വന്തമാക്കിയത്. ദസറഹള്ളി സെന്റ് ജോസഫ്, ക്ളാരറ്റ് ടീമുകള്‍ റണ്ണേഴ്സ് അപ്പായി. മത്സരവിജയികള്‍ക്ക് മുഖ്യാതിഥിയായിരുന്ന സംഗീതസംവിധായകന്‍ ജാസി ഗിഫ്റ്റാണ് ട്രോഫികള്‍ വിതരണം ചെയ്തത്.