നേഹാ ഗുപ്തക്ക് 2014 ഇന്റര്‍ നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ്
Wednesday, November 19, 2014 8:48 AM IST
ഫിലഡല്‍ഫിയ: പെന്‍ സ്റേറ്റില്‍ നിന്നുളള ഒന്നാം വര്‍ഷ കോളജ് വിദ്യാര്‍ഥിനി നേഹാ ഗുപ്ത (18) 2014 ഇന്റര്‍ നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിന് അര്‍ഹയായി.

നവംബര്‍ 18 ന് (ചൊവ്വ) നെതര്‍ലാന്‍ഡില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ നെതര്‍ലാന്‍ഡ് കിംഗ് വില്യം അലക്സാണ്ടര്‍ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ പ്രൈസ് വിന്നര്‍ മലാല യുസഫ്സായി എന്നിവരുടെ സാന്നിധ്യത്തില്‍ മുന്‍ ആര്‍ച്ച് ബിഷപ്പും നോബല്‍ പീസ് പ്രൈസ് വിന്നറുമായ ഡെസ് മോണ്ട് ടുടു നേഹാ ഗുപ്തക്ക് അവാര്‍ഡ് സമ്മാനിച്ചു. മലാല യുസഫ്സായിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ജേതാവ്. ഇന്റര്‍ നാഷണല്‍ പീസ് പ്രൈസ് ഏര്‍പ്പെടുത്തിയതിനുശേഷം പത്താമത് അവാര്‍ഡിനാണ് നേഹ ഗുപ്ത അര്‍ഹയായത്.

അനാഥരേയും മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളേയും സംരക്ഷിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒമ്പതാം വയസില്‍ ഇന്ത്യയിലെ ഒരു അനാഥ മന്ദിരം സന്ദര്‍ശിച്ചപ്പോള്‍ മനസില്‍ അങ്കുരിച്ച ഒരാശയത്തിന്റെ പ്രതിഫലമായി.

കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പിന്തുണ ലഭിച്ചതോടെ നേഹ ഗുപ്ത 'എന്‍പവര്‍ ഓര്‍ഫന്‍സ്' എന്ന ഫൌണ്േടഷന്‍ രൂപീകരിച്ചു. ഫൌണ്േടഷന്റെ പ്രവര്‍ത്തനഫലമായി ഒരു മില്യന്‍ ഡോളറോളം പിരിച്ചെടുത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും ലൈബ്രറികള്‍ സ്ഥാപിക്കുന്നതിനും ചെലവഴിച്ചതായി നേഹ ഗുപ്ത പറഞ്ഞു.

ഒമ്പതു വര്‍ഷത്തിനുളളില്‍ നേഹ നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ച ചില്‍ഡ്രന്‍സ് റൈറ്റ് ഓര്‍ഗനൈസേഷന്‍ സ്ഥാപകന്‍ മാര്‍ക്ക് ഡ്യൂലര്‍ട്ട് നേഹ ഗുപ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു വെല്ലുവിളിയായി കുട്ടികള്‍ ഏറ്റെടുക്കണമെന്ന് ഉദ്ബോധിപ്പിച്ചു. പീസ് പ്രൈസിനോടൊപ്പം 1,00,000 യൂറോ നേഹയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാന്റായി ലഭിക്കും.

നേഹ ഗുപ്തയുടെ അപൂര്‍വ നേട്ടത്തില്‍ പെന്‍ സ്റേറ്റ് അഭിമാനം കൊളളുന്നതായി നേഹയുടെ കോളജ് ഡീന്‍ ക്രിസ്റ്യന്‍ ബ്രാണ്ടി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍