ബ്രിസ്ബന്‍ സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം നവംബര്‍ 15ന്
Friday, November 14, 2014 5:59 AM IST
ബ്രിസ്ബന്‍: സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ചെംസൈഡ് ക്രേഗ്സലി സ്റേറ്റ് പ്രൈമറി സ്കൂള്‍ ഹാളില്‍ നവംബര്‍ 15ന് (ശനി) മൂന്നിന് ദിവ്യബലിയോടെ ആഘോഷിക്കുന്നു.

സെന്റ് അല്‍ഫോന്‍സ പേരന്റസ് ടീച്ചര്‍ അസോസിയേഷനാണ് ആഘോഷങ്ങള്‍ നേതൃത്വം നല്‍കുന്നത്.

സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂള്‍ നേരത്തെ സംഘടിപ്പിച്ച ബൈബിള്‍ കലോത്സവം 2014 വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.

വാര്‍ഷികവേദി: ക്രേഗ്സ് ലി സ്റേറ്റ് പ്രൈമറി സ്കൂള്‍ ഹാള്‍ 685, ഹാമില്‍ട്ടണ്‍ റോഡ്, ചെംസൈഡ് വേസ്റ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. പീറ്റര്‍ കാവുംപുറം: 0490037842, ബാബു മാത്യു 0432274712.

റിപ്പോര്‍ട്ട്: ജോളി കരുമത്തി