സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ ആറിന്
Wednesday, November 5, 2014 5:04 AM IST
ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്എംസിസി) സംയുക്ത വാര്‍ഷിക പൊതുയോഗം ഡിസംബര്‍ ആറിന് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചു.

എസ്എംസിസിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് മെംബര്‍മാരും ഓരോ ഇടവകകളിലേയും ചാപ്റ്റര്‍ പ്രതിനിധികളും പങ്കെടുക്കുന്ന സംയുക്ത വാര്‍ഷിക പൊതുയോഗത്തില്‍ എസ്എംസിസി പ്രവര്‍ത്തനങ്ങളുടെ അവലോകനവും അടുത്ത വര്‍ഷത്തിലേക്കായി തയാറാക്കിയിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുമുള്ള ചര്‍ച്ചയും അവതരണവുമുണ്ടായിരിക്കും. എസ്എംസിസി ദേശീയ പ്രസിഡന്റ് സിറിയക് കുര്യന്റേയും സെക്രട്ടറി അരുണ്‍ ദാസിന്റേയും നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ സീറോ മലബാര്‍ ഷിക്കാഗോ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തും സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും വികാരി ജനറാളും എസ്എംസിസി സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

എസ്എംസിസിയുടെ പതിനഞ്ചാം വര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീയറിന്റെ പ്രകാശനവും തദവസരത്തില്‍ നടക്കും. വാര്‍ഷിക പൊതുയോഗത്തിലേക്ക് എസ്എംസിസിയുടെ എല്ലാ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍മാരും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സും ചാപ്റ്റര്‍ പ്രതിനിധികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് സിറിയക് കുര്യന്‍ അഭ്യര്‍ഥിച്ചു. എസ്എംസിസി പിആര്‍ഒ ജയിംസ് കുരീക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം