മാധ്യമ പുരസ്കാര പദ്ധതിക്ക് ആശംസയുമായി പിണറായി വിജയന്‍ ഇന്ത്യ പ്രസ്ക്ളബ്ബ് ഷിക്കാഗോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
Tuesday, November 4, 2014 5:53 AM IST
തിരുവനന്തപുരം: ഇന്ത്യ പ്രസ്ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാര പദ്ധതിക്ക് ആശംസകളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാധ്യമശ്രീ ജേതാക്കളായ എം.ജി രാധാകൃഷ്ണനും ജോണി ലൂക്കോസിനും മാധ്യമരത്ന കരസ്ഥമാക്കിയ ജോണ്‍ ബ്രിട്ടാസിനും അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ കേരള രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ് ഇന്ത്യ പ്രസ്ക്ളബ്ബിന്റെ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ 2015 നവംബറില്‍ ചിക്കാഗോയിലെത്തുമെന്നും ഉറപ്പു നല്‍കി.

ഇന്ത്യ പ്രസ്ക്ളബ്ബിന്റെ ചടുലതയാര്‍ന്ന പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം പ്രശംസിച്ച പിണറായി വിജയന്‍ കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നടന്ന മാധ്യമശ്രീ പുരസ്കാര സമര്‍പ്പണ ചടങ്ങി ല്‍ പങ്കെടുത്തതും അനുസ്മരിച്ചു. കേരളത്തിലെ ഭരണ, പ്രതിപക്ഷ നേതൃത്വങ്ങള്‍ ഒന്നിച്ചു വേദി പങ്കിട്ട അപൂര്‍വ ചടങ്ങായിരുന്നു കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടന്ന മാധ്യമശ്രീ പുരസ്കാരദാനം. പ്രസ്ക്ളബ്ബിന്റെ അക്കാലത്തെ ദേശീയ നേതാക്കളായ മാത്യു വര്‍ഗീ സ്, മധു കൊട്ടാരക്കര എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് കേരളത്തിലെ മാധ്യമ കുലപതികളുടെ സാന്നിധ്യം കൊണ്ടും പ്രൌഡഗംഭീരമായി. വിജയികള്‍ക്ക് ആദരവും അ തിഥികള്‍ക്ക് ആഘോഷരാവും സമ്മാനിച്ച ആ ദിനം താന്‍ പങ്കെടുത്ത പൊതു പരിപാടികളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

മലയാളത്തിലെ സമുന്നതരും പ്രഗത്ഭരുമായ പത്രപ്രവര്‍ത്തകരെ തന്നെ ഇക്കുറിയും തിരഞ്ഞെടുത്തതില്‍ ഇന്ത്യ പ്രസ്ക്ളബ്ബിനെ അഭിനന്ദിക്കുന്നുവെന്ന് കല്ലേപിളര്‍ക്കുന്ന ആഞ്ജാശക്തിയുളള പിണറായി വിജയന്‍ പ്രതികരിച്ചു. സുതാര്യമായതിനാലാണ് ഈ തിര ഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതായത്. മികവിന്റെ കണക്കെടുപ്പ് മാത്രം നടത്തിയതിനാല്‍ ഏ റ്റവും പ്രഗത്ഭരെ തന്നെ ഇന്ത്യ പ്രസ്ക്ളബ്ബിന് കണ്െടത്താനായി.

ജോണി ലൂക്കോസും എം.ജി രാധാകൃഷ്ണനും ജോണ്‍ ബ്രിട്ടാസും കേരളത്തിലെ പക രം വയ്ക്കാനില്ലാത്ത പത്രപ്രവര്‍ത്തകരുടെ ഗണത്തില്‍ പെടുന്നു. നിരീക്ഷണ ബുദ്ധിയും കാര്യങ്ങള്‍ വിലയിരുത്താനുളള അസാമാന്യ കഴിവും അതവതരിപ്പിക്കാനുളള പ്രതിഭയുമാ ണ് മൂവരെയും വേറിട്ടു നിര്‍ത്തുന്നത്. ഇന്ത്യ പ്രസ്ക്ളബ്ബ് ഏറ്റവും മൂല്യമുളള അവാര്‍ഡിന് ഈ മൂവരെയും തിരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടുന്നില്ല.

ഷിക്കാഗോയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ പ്രസ്ക്ളബ്ബിന്റെ അടുത്ത നാഷണല്‍ കോണ്‍ഫ റന്‍സിന് പിണറായി വിജയന്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു. മാധ്യമരത്ന ജേതാവ് ജോ ണ്‍ ബ്രിട്ടാസിന് പുരസ്കാരം സമ്മാനിക്കുന്നത് ഈ കോണ്‍ഫറന്‍സില്‍ വച്ചാണ് എന്നറി യുന്നതിലും സന്തോഷം. ഈ വേദിയില്‍ ഉണ്ടാവുകയെന്നത് അനുഗഹമായും കരുതുന്നു.

ഇന്ത്യ പ്രസ്ക്ളബ്ബിന്റെ മുന്നോട്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും ഊര്‍ജവും ലഭിക്കട്ടെയെന്ന് പിണറായി വിജയന്‍ ആശംസിച്ചു. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ എന്താണെങ്കിലും ഇന്ത്യ പ്രസ്ക്ളബ്ബിന്റെ ചിക്കാഗോ കോണ്‍ഫറന്‍സില്‍ താന്‍ പങ്കെടുക്കു മെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.