മലങ്കര കത്തോലിക്കാ സഭാംഗങ്ങളുടെ കൂട്ടായ്മ നവംബര്‍ 13ന്
Monday, November 3, 2014 8:30 AM IST
പെര്‍ത്ത്: ഓസ്ട്രേലിയ സന്ദര്‍ശിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ രൂപതാധ്യഷന്‍ റവ. ഡോ. ജോഷ്വ മാര്‍ ഇഗ് നാത്തിയോസിന്റെ സാന്നിധ്യത്തില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിലും പരിസര പ്രദേശങ്ങളിലുമുള്ള മലങ്കര കത്തോലിക്ക സഭാംഗങ്ങളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നു.

നവംബര്‍ 13ന് (വ്യാഴം) വൈകുന്നേരം ആറിന് പെര്‍ത്തിലെ ണശഹഹലീി ഇമവീേഹശര ജമൃശവെ ദേവാലയത്തില്‍ നടക്കുന്ന കൂട്ടായ്മയും വിശുദ്ധ കുര്‍ബാനയിലും ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, ഓസ്ട്രേലിയയിലെ മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ ചാപ്ളെയിന്‍ റവ. ഫാ. സ്റീഫന്‍ കുളത്തുംകരോട്ട് എന്നിവര്‍ പങ്കെടുക്കും.

മലങ്കര റീത്തിലുള്ള കുര്‍ബാനയിലും കൂട്ടായ്മയിലും പെര്‍ത്തിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ മലങ്കര കത്തോലിക്കാ സഭാംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കുളത്തുംകരോട്ട് അറിയിച്ചു.

മെല്‍ബണ്‍, സിഡ്നി, അഡ്ലെയ്ഡ്, കാന്‍ബറ, ബ്രിസ്ബന്‍ എന്നീ നഗരങ്ങളില്‍ ഒക്ടോബര്‍ മുതല്‍ പ്രാര്‍ഥകൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വേദപഠന ക്ളാസുകളും നടന്നുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സ്റീഫന്‍ കുളത്തുംകരോട്ട്: 0427 661 067.

ദേവാലയത്തിന്റെ വിലാസം: ണശഹഹലീി ഇമവീേഹശര ജമൃശവെ, 5 കിഴവമാ ഇീൌൃ, ണശഹഹലീി6155,ണഅ.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്