കെസിഎസ് ക്നാനായ നൈറ്റ് ഒക്ടോബര്‍ 18 ന്
Wednesday, October 15, 2014 8:06 AM IST
ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഏറ്റവും വലിയ കൂട്ടായ്മയായ ക്നാനായ നൈറ്റ് 2014 ഒക്ടോബര്‍ 18ന് (ശനി) വൈകിട്ട് 6.30ന് മെയിന്‍ ഈസ്റ് (ങമശി ഋമ വശഴവ രെവീീഹ, 2601 ഉലാുലൃെേ ുമൃസ ഞശറഴല) ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ക്നാനായ നൈറ്റിനോടനുബന്ധിച്ച് പോഷക സംഘടനകളായ കിഡ്സ് ക്ളബ്, കെസിജെഎല്‍, കെസിവൈഎല്‍, യുവജനവേദി, വുമന്‍സ് ഫോറം, സീനിയര്‍ സിറ്റിസണ്‍ ഫോറം, എൃശറമ്യ ഗ്രൂപ്പ് ഓഫ് ഗോള്‍ഡീസ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാസന്ധ്യ നടത്തപ്പെടുന്നതാണ്. കെസിഎസ് എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍ വുമണ്‍ പ്രതിഭാ തച്ചേട്ട്, നൈജു മണക്കാട്ട്, സന്തോഷ് കളരിക്കപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കലാസന്ധ്യ അണിയിച്ചൊരുക്കുന്നത്.

ഡാന്‍സ്, ഗാനമേള, സ്കിറ്റ് ഉള്‍പ്പെടെ കലാസന്ധ്യയുടെ ഒരുക്കങ്ങള്‍ പല സ്ഥലങ്ങളിലായി നടന്നു വരുകയാണ്. അന്നേദിവസം കായികമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയ ഫൊറോനക്കുള്ള ബിജു തുരുത്തിയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ബാഡ്മിന്റന്‍, കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്കുള്ള ട്രോഫികളും സമ്മാനിക്കുന്നതാണ്. ക്നാനായ നൈറ്റില്‍ സംബന്ധിക്കുന്നതിന് എല്ലാ കെസിഎസ് അംഗങ്ങളും ആറിനു തന്നെ മെയിന്‍ ഈസ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണമെന്ന് ഭരണസമിതി അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം