സീറോ മലബാര്‍ കത്തീഡ്രലില്‍ ജപമാല സമര്‍പ്പണവും വി. യൂദാശ്ശീഹായുടെ തിരുനാളും ഒക്ടോബര്‍ 17 മുതല്‍
Tuesday, October 14, 2014 4:02 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ജപമാല മാസാചരണവും വി. യൂദാശ്ശീഹായുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം നടത്തുന്നു. പരിശുദ്ധ ദൈവമാതാവിന്റെ പത്തുദിവസത്തെ ജപമാല ഒക്ടോബര്‍ 17-ന് വെള്ളിയാഴ്ചയും, അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ യൂദാശ്ശീഹായുടെ ഒമ്പത് ദിവസത്തെ നൊവേന 18-ന് ശനിയാഴ്ചയും തുടങ്ങുന്നതാണ്. ശനിയും ഞായറും രാവിലെയുള്ള ദിവ്യബലിക്കുശേഷവും ഇടദിവസങ്ങളില്‍ വൈകിട്ട് ഏഴുമണിക്കുമായിരിക്കും ജപമാലയും നൊവേനയും.

ഒക്ടോബര്‍ 26-ന് ഞായറാഴ്ച 11 മണിക്കുള്ള ദിവ്യബലിക്കുശേഷം ആഘോഷമായ തിരുനാള്‍ കുര്‍ബാന രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റേയും, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റേയും കാര്‍മികത്വത്തില്‍ നടക്കുന്നതാണ്. ഇടവകയിലെ ഏതാനും വിശ്വാസികള്‍ ചേര്‍ന്നാണ് ഇത്തവണത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്.

നൊവേനയിലും ജപമാല സമര്‍പ്പണത്തിലും പങ്കുചേരുവാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസി. വികാരി ഫാ. റോയി മൂലേച്ചാലിലും അറിയിച്ചു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം