കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്റെ ഓസ്ട്രേലിയന്‍ സന്ദര്‍ശനം ഒഐസിസിക്ക് ഉണര്‍വേകി
Monday, October 13, 2014 7:38 AM IST
മെല്‍ബണ്‍: തിരക്കിട്ട പരിപാടികളുമായി മൂന്നു ദിവസത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഒഐസിസി പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകി. മെല്‍ബണിലെ ക്ളെയ്റ്റണില്‍ നടത്തിയ കുടുംബ സംഗമം ഒരു നവ്യാനുഭവമായിരുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. ചുരുങ്ങിയ കാലം കൊണ്ട് ഒഐസിസി ഓസ്ട്രേലിയയുടെ പ്രവര്‍ത്തനങ്ങള്‍ ഓസ്ട്രേലിയയുടെ എല്ലാ സ്റേറ്റുകളിലും എത്തിക്കാന്‍ കഴിഞ്ഞതില്‍ സി.പി. സാജുവിന്റെ നേതൃത്വത്തിലുളള അഡ്ഹോക്ക് കമ്മിറ്റിയെ എന്‍. സുബ്രഹ്മണ്യന്‍ അഭിനന്ദിച്ചു.

വിവിധ സംസ്ഥാനങ്ങളിലുളള ഒഐസിസി നേതാക്കന്മാരുമായി കെപിസിസി ജനറല്‍ സെക്രട്ടറി ചര്‍ച്ച നടത്തി. നേരിട്ടു കാണാന്‍ കഴിയാതിരുന്ന നേതാക്കന്മാരെ ഫോണിലൂടെ ബന്ധപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഒഐസിസി അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി. സാജുവിന്റെ അധ്യക്ഷതയില്‍ ക്ളേയ്റ്റണില്‍ കൂടിയ യോഗം കെപിസിസി ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ, കേരള കോണ്‍ഗ്രസ് നേതാവ് സെബാസ്റ്റ്യന്‍, പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് റെജി പാറയ്ക്കന്‍, പെര്‍ത്തില്‍ നിന്നുളള ഒഐസിസി പ്രതിനിധി സാജു പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

യോഗത്തില്‍ സോബന്‍ പൂഴിക്കുന്നേല്‍ സ്വാഗതവും അരുണ്‍ പാലയ്ക്കലോടി നന്ദിയും രേഖപ്പെടുത്തി.

ഓസ്ട്രേലിയായില്‍ ഉടനീളം തന്നോടൊപ്പം സഞ്ചരിച്ച ഒഐസിസി നേതാക്കളായ ഹൈനെസ് ബിനോയി, ജിജേഷ് കണ്ണൂര്‍, ഫന്നി മാത്യു, ജോസഫ് പീറ്റര്‍, ജോമോന്‍ ജോസഫ്, റ്റിജോ ജോസ്, ഷൈജു ദേവസി, ഡോ. ബിജു മാത്യു, മാര്‍ട്ടിന്‍ ഉറുമീസ് എന്നിവര്‍ക്ക് കെപിസിസി ജനറല്‍ സെക്രട്ടറി പ്രത്യേകം നന്ദി പറഞ്ഞു.