മാര്‍ ജോസഫ് പെരുന്തോട്ടത്തിന് ടുവുമ്പായില്‍ സ്വീകരണം നല്‍കി
Friday, October 10, 2014 8:08 AM IST
ടുവുമ്പാ (ഓസ്ട്രേലിയ): ക്യൂന്‍സ്ലാന്റിലെ ടൂവുമ്പായില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സ്വീകരണം നല്‍കി.

സെന്റ് മേരീസ് കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ഫാ. തോമസ് അരീക്കുഴി സമ്മേളനത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി