ഒവിബിഎസ് സമാപിച്ചു
Friday, October 10, 2014 6:48 AM IST
സിഡ്നി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സണ്‍ഡേ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (ഒവിബിഎസ്) വിജയകരമായി സമാപിച്ചു.

സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ സിഡ്നി സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന ഒവിബിഎസില്‍ നൂറോളം കുട്ടികള്‍ സംബന്ധിച്ചു. സെപ്റ്റംബര്‍ 26 ന് (വെള്ളി) രാവിലെ പ്രാര്‍ഥനയോടെ ആരംഭിച്ച ഒവിബിഎസ് ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഭൂമിയും അതിന്റെ പൂര്‍ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. (സങ്കീര്‍ത്തനം:24:1) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിള്‍ ക്ളാസുകളും ഗാനപരിശീലനവും ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വര്‍ക്കുകളും നടന്നു. സമാപന ദിവസം രാവിലെ ഇടവക വികാരിയുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. തുടര്‍ന്നു റാലിയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ്, സണ്‍ഡേസ്കൂള്‍ ഹെഡ് മിസ്ട്രസ് വെന്റ്റി മാത്യൂസ്, അധ്യാപകര്‍ തുടങ്ങിയവര്‍ ഒവിബിഎസിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സുജീവ് വര്‍ഗീസ്