കെപിസിസി ജനറല്‍ സെക്രട്ടന്‍ എന്‍. സുബ്രഹ്ണ്യന്‍ ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നു
Tuesday, October 7, 2014 6:24 AM IST
മെല്‍ബണ്‍: കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഒഐസിസി ഓസ്ട്രേലിയയുടെ ക്ഷണം സ്വീകരിച്ച് ഒക്ടോബര്‍ ഒമ്പതിന് (വ്യാഴം) മെല്‍ബണില്‍ എത്തുന്നു. പ്രവാസി കോണ്‍ഗ്രസിന്റെ ചാര്‍ജ് വഹിക്കുന്ന എന്‍. സുബ്രഹ്മണ്യന്‍ ആദ്യമായാണ് ഒസ്ട്രേലിയയില്‍ എത്തുന്നത്.

9, 10, 11, 12 തീയതികളില്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ ഒഐസിസി പ്രവര്‍ത്തകരും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.

ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഓസ്ട്രേലിയയില്‍ എത്തിച്ചേരുന്ന കെപിസിസി ജനറല്‍ സെക്രട്ടറിക്ക് ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ ഒഐസിസി പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് സ്വീകരണം നല്‍കുമെന്ന് അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍ സി.പി സാജു, ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ ബിജു സ്കറിയ, കണ്‍വീനര്‍ ബൈജു ഇലഞ്ഞിക്കുടി എന്നിവര്‍ അറിയിച്ചു.