കവി ചെറിയാന്‍ കെ. ചെറിയാന് തൃശൂരില്‍ സ്വീകരണം
Saturday, September 13, 2014 9:06 AM IST
ടാമ്പാ: അറിയപ്പെടുന്ന അമേരിക്കന്‍ മലയാളിയും സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവുമായ കവി ചെറിയാന്‍ കെ. ചെറിയാന് തൃശൂര്‍ സംഗീത നാടക അക്കാഡമി സെമിനാര്‍ ഹാളില്‍ സ്വീകരണം നല്‍കുന്നു.

ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷനാണ് 'കവി ചെറിയാന്‍ കെ, ചെറിയാനുമായി ഒരു പകല്‍' എന്ന സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 14ന് (ഞായര്‍) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു വരെയായിരിക്കും ചടങ്ങുകള്‍ നടക്കുക.

ഇപ്പോള്‍ കേരളത്തിലുള്ള അമേരിക്കന്‍ മലയാളികളെയും എല്ലാ എഴുത്തുകാരെയും പ്രസ്തുത ചടങ്ങുകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകന്‍ കവി സെബാസ്റ്യന്‍ അറിയിച്ചു.

ചടങ്ങില്‍ ഡോ. എം.എം. ബഷീര്‍, ആഷാ മേനോന്‍, എം.എന്‍. കാരശേരി, കെ.സി. നാരായണന്‍, പി.വി. കൃഷ്ണന്‍ നായര്‍, പി.കെ. പാറക്കടവ്, ടിജോമോന്‍ ഇല്ലിക്കല്‍ തുടങ്ങിയ കേരളത്തില്‍ അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകരും പുരോഗമന സാഹിത്യകാരന്മാരും പങ്കെടുക്കും. അഡ്വ. ഇ. രാജന്‍ പ്രസിഡന്റായും അഡ്വ. വി.ആര്‍. സുനില്‍ കുമാര്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കവി സെബാസ്റ്യന്‍ 9895819562, 9496255633

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍