മാതാപിതാക്കള്‍ക്കായി ക്ളാസ്
Thursday, September 11, 2014 8:32 AM IST
കോറമംഗല: കോറമംഗല മേരീമാതാ പള്ളിയിലെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി ക്ളാസ് സംഘടിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ സമൂഹത്തിന് സ്വീകാര്യമായ വിധത്തില്‍ കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാര മാര്‍ഗങ്ങളും എന്ന വിഷയം സംബന്ധിച്ച ക്ളാസുകള്‍ക്ക് നിംഹാന്‍സിലെ ഡോ. ബിനോ തോമസ്, ഡോ. പ്രിയ തോമസ് എന്നിവര്‍ നേതൃത്വം നല്കി.

തെറ്റും ശരിയും തിരിച്ചറിയാന്‍ പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ സാഹചര്യത്തിനനുസരിച്ച് വേണ്ടാ അല്ലെങ്കില്‍ അരുത് എന്ന് ധൈര്യമായി പറയാന്‍കൂടി കുട്ടികളെ ചെറുപ്രായം മുതലേ ശീലിപ്പിക്കണമെന്ന് ഡോ. പ്രിയ പറഞ്ഞു. മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്ന രീതിയുടെ പ്രതിഫലനമായാണ് അവരുടെ സ്വഭാവരൂപീകരണം നടക്കുന്നതെന്ന് ഉദാഹരണങ്ങളിലൂടെ ഡോ. ബിനോ തോമസ് വ്യക്തമാക്കി. മേരീമാതാ പള്ളി വികാരി ഫാ. സെബാസ്റ്യന്‍ മുള്ളൂപറമ്പില്‍ ചടങ്ങില്‍അധ്യക്ഷതവഹിച്ചു.ഫാ. തോമസ് പാറയില്‍ സ്വാഗതവും മതബോധന വിഭാഗം മുഖ്യാധ്യാപകന്‍ ഡാലി ജോസഫ് നന്ദിയും പറഞ്ഞു.